ഐശ്വര്യ ലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍. . താരത്തിന് പിറന്നാള്‍ കൂടുതല്‍ സ്പെഷല്‍ ആക്കുന്നതിനായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണിന്ന്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്നു. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് മാര്ട്ടിന് പ്രക്കാട്ട്- സംവിധായകന്, സിബി ചവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.
പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട ഐശ്വര്യ ലക്ഷ്മി സോഷ്യല്‍മീഡിയ കുറിച്ചിരിക്കുന്നത്.
മലയാളം ഷോര്‍ട്ട് ഫിലിം സര്‍ക്കിളില്‍ സുപരിചിതനാണ് സംവിധായകന് അഖില്‍ അനില്‍കുമാര്‍. അവിട്ടം – ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടന്, അടി- ഫൈറ്റ് ആന്റ് ഫൈറ്റ് ഓണ്‍ലി, അഞ്ച് – ഗുദാഗാവ ജിംഗാല, ദേവിക – +2 ബയോളജി എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഷോട്ട് ഫിലിമുകളാണ്. ഐശ്വര്യ ഇതാദ്യമായാണ് ഒരുസോളോ ലീഡ് സിനിമ ചെയ്യുന്നത്.
ഒരു കൂട്ടം പുതുമുഖങ്ങളാണ് അണിയറയിലെത്തുന്നത്. സിനിമാറ്റോഗ്രഫി ചെയ്യുന്നത് ജോയല്‍ ജോജി, എഡിറ്റിംഗ് മുഷിന്‍ പിഎം, രജത് പ്രകാശ്, മാത്തന് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കുന്നു. സംവിധായകന് അഖില്‍, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ തിരക്കഥ ഒരുക്കുന്നു.