Categories
Film News teaser

അരവിന്ദ് സ്വാമി – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിന്റെ രണ്ടാകം ടീസർ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന രണ്ടകം ടീസർ റിലീസ് ചെയ്തു. തീവണ്ടി ഫെയിം ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണിത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിലെത്തുന്നു.

തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന സിനിമയാണ് രണ്ടകം. ഒറ്റ് എന്നാണ് മലയാളത്തിലെ പേര്. അരവിന്ദ് സ്വാമി മലയാളത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുകയാണ്. ബോളിവുഡ് താരം ജാക്കി ഷെറോഫ് പ്രധാന വേഷത്തിലെത്തുന്നു. ഈഷ റെബ്ബ നായികയാകുന്ന സിനിമ ​ഗോവ, മം​ഗലാപുരം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നു.

എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ത്രില്ലർ സിനിമയാണിത്. തമിഴിലും മലയാളത്തിലും ഒരുക്കുന്ന സിനിമയിൽ രണ്ട് ഇൻഡസ്ട്രിയിൽ നിന്നുമുള്ള താരങ്ങളെത്തുന്നു. തമിഴ് വെർഷിൽ ശശികുമാർ സഹഎഴുത്തുകാരനും സഹ സംവിധായകനുമാകുന്നു.

ഒറ്റ് സം​ഗീതമൊരുക്കുന്നത് സം​ഗീതചക്രവർത്തി ഏആർ റഹ്മാന്റെ അനന്തരവൻ എഎച്ച് ഹാഷിം ആണ്. വിജയ് ഛായാ​ഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിം​ഗും നിർവഹിക്കുന്നു. ആര്യ, ഷാജി നടേശൻ, എന്നിവർ ചേർന്ന് ആ​ഗസ്റ്റ് സിനിമ ബാനറിൽ സിനിമ നിർമ്മിക്കുന്നു.