Categories
Film News

അരവിന്ദ് സ്വാമിയും ചിമ്പുവും എംജിആര്‍ ബയോപികില്‍ ഒന്നിക്കുന്നു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി അന്തരിച്ച ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി പ്രൊജക്ടുകളാണ് തമിഴില്‍ ഒരുങ്ങുന്നത്. അതുപോലെ എംജിരാമചന്ദ്രന്റെ , എംജിആര്‍ എന്നറിയപ്പെടുന്ന ബയോപികും ഒരുങ്ങുന്നു. അരവിന്ദ് സ്വാമി എംജിആറായെത്തുന്ന സിനിമയില്‍ ചിമ്പു എംആര്‍ രാധയായെത്തുന്നു. സംഗിലി ബുംഗിലി കതവ തോറ ഫെയിം ഐക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

എംജിആറിന്റെ രാഷ്ട്രീയ ജീവിതത്തെയായിരിക്കും സിനിമ കൂടുതലായും ഫോകസ് ചെയ്യുക. എംജിആറും എംആര്‍ രാധയും ഫിലിം ഇന്‍ഡസ്ട്രിയിലെ സഹപ്രവര്‍ത്തകരായിരുന്നു. ഇരുവര്‍ക്കുമിടയില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു സംഭവിച്ചത് എന്നതിനെ കുറിച്ചായിരിക്കും സിനിമ സൂചിപ്പിക്കുക.

പ്രശസ്ത അഭിനേത്രി രാധിക ശരത്കുമാര്‍, എം ആര്‍ രാധയുടെ മകള്‍, രദാന്‍ മീഡിയയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. രാധികയുടെ അനന്തരവനാണ് സംവിധായകന്‍ ഐക്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.