Categories
Film News

ആരാന്റെ കണ്ടത്തിൽ : കുടുക്ക് 2025ലെ പുതിയ ​ഗാനം

പ്രേമം ഫെയിം കൃഷ്ണ ശങ്കർ പ്രധാനകഥാപാത്രമാകുന്ന സിനിമയാണ് കുടുക്ക് 2025. അള്ളു രാമേന്ദ്രൻ ഫെയിം ബിലാഹരി കെ രാജ് സംവിധാനം ചെയ്യുന്നു. സിനിമയിലെ ആദ്യ​ഗാനം കഴിഞ്ഞ ദിവസം ഓൺലൈനിൽ റിലീസ് ചെയ്തു. ആരാന്റെ കണ്ടത്തിൽ, എന്ന ​ഗാനം കമ്പോസ് ചെയ്ത് ആലപിച്ചിരിക്കുന്നത് മണികണ്ഠൻ അയ്യപ്പ ആണ്. വരികൾ നന്ദകുമാർ കഴിമ്പ്രം.

കൃഷ്ണ ശങ്കറിനൊപ്പം, ദുർ​ഗ കൃഷ്ണ, സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർ​ഗ്​ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ സിനിമയാണിത്. സംവിധായകനൊപ്പം ചിത്രത്തിലെ നായകൻ കൃഷ്ണ ശങ്കർ, ദീപ്തി റാം എന്നിവര്‌ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.

അഭിമന്യു വിശ്വനാഥ് ഡിഒപി, കിരൺ ദാസ് എഡിറ്റിം​ഗ്, ​ഗാനങ്ങൾ ഭൂമി, മണികണ്ഠൻ അയ്യപ്പ, മുജീബ് മജീദ് പശ്ചാത്തലസം​ഗീതമൊരുക്കുന്നു.