Categories
Film News

അരൺമനൈ 3 ട്രയിലർ : സുന്ദർ സി ഒരുക്കുന്ന ഹൊറർ കോമഡി സീരീസ്

തമിഴ് ഹൊറർ കോമഡി സിനിമ അരൺമനൈ 3 റിലീസിനൊരുങ്ങുകയാണ്. ആദ്യരണ്ട് ഭാ​ഗങ്ങളേക്കാളും ​ഹൊറർ രം​ഗങ്ങളും കോമഡിയും സം​ഗീതവുമെല്ലാം ചിത്രത്തിലുണ്ടാവുമെന്നാണറിയുന്നത്.

ആദ്യരണ്ട് ഭാ​ഗങ്ങളുമൊരുക്കിയ സുന്ദർ സി ആണ് മൂന്നാംഭാ​ഗവുമൊരുക്കുന്നത്. വെങ്കട്ട് രാഘവനൊപ്പം അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബദ്രി സംഭാഷണമൊരുക്കുന്നു. ആര്യ, റാഷി ഖന്ന, ആൻഡ്രിയ ജറാമിയ, സുന്ദർ സി, സാക്ഷി അ​ഗർവാൾ, യോ​ഗി ബാബു, വിവേക്, മനോബാല, വേല രാമമൂർത്തി, മധു സൂദൻ റാവു, വിൻസന്റ് അശോകൻ, വിച്ചു വിശ്വനാഥ്, ബേബി ഓവി ഭണ്ഡാർകർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

അണിയറയിൽ സത്യ സി – സം​ഗീതം, ക്യാമറ – യുകെ സെന്തിൽ കുമാർ, ഫെന്നി ഒലിവർ – എഡിറ്റിം​ഗ് എന്നിവരാണ്. അവ്നി സിനിമാക്സ്, ബെൻസ് മീഡിയ എന്നിവർ സിനിമ നിർമ്മിക്കുന്നു. റെഡ് ​ഗയന്റ് മൂവീസ് സിനിമ അവതരിപ്പിക്കുന്നു.