Categories
Film News

ആരാധികേ : അമ്പിളിയിലെ പുതിയ ഗാനം

ഞാന്‍ ജാക്‌സണ്‍ അല്ലട, എന്ന ഗാനത്തിന്റെ സെന്‍സേഷണല്‍ സക്‌സസിനു ശേഷം അമ്പിളി അണിയറക്കാര്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ആരാധികെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു വിജയന്‍ കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ തയ്യാറാക്കിയിരിക്കുന്നു.

ജോണ്‍ പോള്‍ ജോര്‍ജ്ജ്, ഗപ്പിക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് അമ്പിളി. സൗബിന്‍ ഷഹീര്‍ നായകവേഷം ചെയ്യുന്ന സിനിമയില്‍ നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം എത്തുന്നുണ്ട്. ടൈറ്റില്‍ കഥാപാത്രം സൗബിന്റെ നായികയായെത്തുന്നത് പുതുമുഖതാരം തന്‍വി റാം ആണ്.

ശരണ്‍ വെലായുധന്‍, ആഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ പ്രശസ്തനായ സിനിമാറ്റോഗ്രാഫര്‍ ആണ് സിനിമയ്ക്ക് ക്യാമറ ചെയ്തിരിക്കുന്നത്. കിരണ്‍ ദാസ് എഡിറ്റിംഗ് ചെയ്യുന്നു. ഗപ്പിയിലൂടെ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ വിഷ്ണു വിജയ് അമ്പിളിയുടേയും ഭാഗമാകുന്നു. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.