സംവിധായകന് ഗൗതം വാസുദേവ് മേനോനും തൃഷയും ഒരുമിക്കുന്ന ലോക്ഡൗണ്‍ ഷോട്ട് ഫിലിം കാര്‍ത്തിക് ഡയല് സെയ്ത യെന്‍ ടീസര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. തൃഷ അവരുടെ സൂപ്പര്‍ഹിറ്റ് സിനിമ വിണ്ണൈത്താണ്ടി വരുവായ കഥാപാത്രം ജെസി ആയെത്തുന്ന ഷോട്ഫിലിം ടീസറിന് സോഷ്യല്‍മീഡിയയില്‍ വന്വരവേല്പ് ലഭിച്ചിരുന്നു.
പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഏആര്‍ റഹ്മാന് ഷോട്ഫിലിമിന്റെ സംഗീതമൊരുക്കുന്നു. വിണ്ണൈത്താണ്ടി വരുവായ വിജയത്തിന് പിന്നിലെ വലിയൊരു ഘടകമായിരുന്നു ചിത്രത്തിലെ ഏആര്‍ റഹ്മാന് സംഗീതം.
വിണ്ണൈത്താണ്ടി വരുവായ, തൃഷയും ചിമ്പുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ സിനിമ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയും സംവിധായകനാകാനാഗ്രഹിക്കുന്ന യുവാവിന്റെയും റൊമാന്റിക് കഥയാണ് പറഞ്ഞത്.
കാര്‍ത്തിക് ഡയല് സെയ്ത യെന്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും ഫോളോ ചെയ്താണൊരുക്കിയത്.് ടീസറില്‍ തൃഷ ജെസിയായി കാര്‍ത്തികിനെ ഫോണിലൂടെ മോടിവേറ്റ് ചെയ്യുന്നതാണ് അവതരിപ്പിച്ചത്.