Categories
Film News

എവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം ആന്തം എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു

ലോകത്തൊട്ടാകെയുള്ള മാര്‍വല്‍ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം. ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി അണിയറക്കാര്‍ ഒരു ആന്തം പ്ലാന്‍ ചെയ്യുന്നുണ്ട്. അക്കാഡമി അവാര്‍ഡ് ജേതാവ് ഏആര്‍ റഹ്മാന്‍ ഇന്ത്യയുടെ മാര്‍വല്‍ ആന്തം തയ്യാറാക്കിയിരിക്കുന്നു. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി ഗാനം ഇറങ്ങുംച ഏപ്രില്‍ 1ന് ഗാനം റിലീസ് ചെയ്യാനിരിക്കുകയാണ്.

എവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, വെറും ഒരു സിനിമ മാത്രമല്ല, ഇന്ത്യയിലെ എല്ലായിടത്തേയും ആരാധകര്‍ക്ക് ഒരു ഇമോഷണല്‍ ജേര്‍ണി കൂടിയാണിത്. മാര്‍വല്‍ ഇന്ത്യ സ്റ്റുഡിയോ ഹെഡ് ബിക്രം ദഗ്ഗല്‍ പറഞ്ഞ വാക്കുകളാണിത്.

ഈ മാസം ആദ്യം ഇറങ്ങിയ സിനിമയുടെ ട്രയിലര്‍ ലോകമൊട്ടാകെയുള്ള ആരാധകര്‍ ഏറ്റെടുത്തിരുന്നു. ട്രയിലറില്‍ ഒട്ടുമിക്ക സൂപ്പര്‍ഹീറോകളും എത്തിയിരുന്നു. തോര്‍, അയേണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, ഹ്വാക്കി, ആന്റ് മാന്‍ തുടങ്ങിയവരെല്ലാം.
എവഞ്ചേഴ്‌സ് : എന്‍ഡ് ഗെയിം താരനിബിഡമാണ്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെര്‍മ്‌സ് വര്‍ത്ത്, മാര്‍ക്ക റഫല്ലോ, ക്രിസ് ഇവാന്‍സ്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ബെനഡിക്ട് കമ്പര്‍ബാച്ച്, ഡോണ്‍ ചീതല്‍, തുടങ്ങിയവര്‍. ഏപ്രില്‍ 26ന് റിലീസിംഗിനൊരുങ്ങുകയാണ് സിനിമ.