27വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്കെത്തുകയാണ്. സംവിധായകന്‍ ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയ്ക്ക് സംഗീതമൊരുക്കി കൊണ്ടാണ് സംഗീതജ്ഞന്‍ മലയാളത്തിലേക്കെത്തുന്നത്. പൃഥ്വിരാജ് നായകവേഷം ചെയ്യുന്ന സിനിമ ബെന്യാമന്റെ ഇതേ പേരിലുള്ള പുരസ്‌കാരം നേടിയ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

സംവിധായകന്‍ ബ്ലെസി, സിനിമയില്‍ സംഗീതത്തിന് വളരെ പ്രാധാന്യമുള്ളതിനാല്‍ എആര്‍ റഹ്മാനെ ക്ഷണിക്കുകയായിരുന്നു. ആടുജീവിതം നജീബ് മുഹമ്മദ് എന്ന പ്രവാസി തൊഴിലാളിയുടെ കഥയാണ്.

കമ്പോസര്‍ അടുത്തിടെ ചിത്രത്തിനായി വിജയ് യേശുദാസിനെ വച്ച് ഒരു ഗാനം റെക്കോര്‍ഡ് ചെയ്തു. മുമ്പ് ചിന്മയി ചിത്രത്തിലെ ഒരു ട്രാക്ക് ആലപിച്ചിരുന്നു.

ആടുജീവിതം രണ്ട് വര്‍ഷത്തോളമായി ചിത്രീകരണത്തിലാണ്. വിവിധ ഷെഡ്യൂളുകളിലായാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വി വ്യത്യസ്ത ഗെറ്റപ്പുകൡ ചിത്രത്തിലെത്തുന്നുവെന്നതിനാലാണിത്. അടുത്ത വര്‍ഷം അവസാനമോ 2021 ആദ്യമോ ചിത്രം തിയേറ്ററുകളിലേക്കെത്തും.

Published by eparu

Prajitha, freelance writer