Categories
Film News

സുരാരി പൊട്രുവിന് ശേഷം ഉലയുമായി അപർണ ബാലമുരളി

സൂപ്പർഹിറ്റ് ചിത്രം സുരാരി പൊട്രുവിന് ശേഷം അപർണ ബാലമുരളിയുടെ പുതിയ മലയാളസിനിമ പ്രഖ്യാപിച്ചു. ഉല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു.

പ്രവീൺ പ്രഭാറാം സിനിമ ഒരുക്കുന്നു. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുന്നത്. മെയ് അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. പ്രവീൺ പ്രഭാറാമിനൊപ്പം സുജിൻ സുജാതനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദീഖ് ഛായാ​ഗ്രഹണമൊരുക്കുന്നു.

സിക്സ്റ്റീൻ ഫ്രയിംസിന്റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് സിനിമ നിർമ്മിക്കുന്നത്.