Categories
Film News

ശശികുമാറിന്റെ അടുത്ത സിനിമയിൽ വില്ലനായി അപ്പാനി ശരത്

അങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്, നിരവധി തമിഴ്സിനിമകളിൽ ഇതിനോടകമെത്തിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനത്തിലും അതിഥി താരമായെത്തി. സണ്ടക്കോഴി 2 ,സീ 5 ഒറിജിനൽ വെബ്സീരീസ് ഓട്ടോ ശങ്കർ എന്നിവയിലും താരമെത്തി.

ശശികുമാറിന്റെ വില്ലനായി പുതിയ തമിഴ് സിനിമയിൽ താരമെത്തുന്നു. സത്യശിവ ഒരുക്കുന്നു. കഴുകു, സാവലെ സമാലി, സിവപ്പു ഫെയിം.
ശശികുമാർ നായകനായെത്തുന്ന സിനിമയിൽ നെ​ഗറ്റീവ് റോളിൽ അപ്പാനി ശരത് എത്തുന്നു. സസ്പെൻസ് ത്രില്ലർ ആയിരിക്കും സിനിമ. ചെണ്ടൂർ ഫിലിംസ് ഇന്റർനാഷണൽ സിനിമ നിർമ്മിക്കുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ചെന്നൈയിൽ സിനിമയിൽ ചിത്രീകരണം തുടരുകയാണ്.

ശരത്, ചാരം എന്ന സിനിമയിലൂടെ തിരക്കഥക്കൃത്താവുകയാണ്. നവാ​ഗതനായ ജോമി ജോസഫ് സംവിധാനം ചെയ്യുന്നു. ശരത് ചിത്രത്തിൽ നായകനാകുന്നു. സിനോജ് വർ​ഗ്​ഗീസ്, സെൽവ പാണ്ട്യൻ, രാജേഷ് ശർമ്മ എന്നിവർ പ്രധാന താരങ്ങളായെത്തുന്നു.