Categories
Film News

അപ്പലാളേ : നായാട്ടിലെ ആദ്യ ലിറികൽ ​ഗാനം

നായാട്ട് ഏപ്രിൽ 8ന് റിലീസ് ചെയ്യുകയാണ്. അപ്പലാളേ എന്ന് തുടങ്ങുന്ന ​ഗാനം ഒരു നാടൻ പാട്ടാണ്. വിഷ്ണു വിജയ് സം​ഗീതമൊരുക്കിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായൺ ആണ്. അൻവർ അലിയുടേതാണ് വരികൾ.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഷ​ഹി കബീർ തിരക്കഥ ഒരുക്കുന്ന പോലീസ് ത്രില്ലർ സിനിമയാണിത്. സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരാണ്.

നായാട്ട് സിനിമാറ്റോ​ഗ്രഫി ഷൈജു ഖാലിദ്, എഡിറ്റിം​ഗ് മഹേഷ് നാരായൺ, വിഷ്ണു വിജയ് സം​​ഗീതസംവിധാനം എന്നിവരാണ് അണിയറയിൽ. സംവിധായകൻ രഞ്ജിത്തിന്റെ ​ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്ന് സിനിമ നിർമ്മിക്കുന്നു.