ബോളിവുഡ് മിന്നും താരങ്ങളായ രൺവീർ സിങ്ങും,ആലിയ ഭട്ടും ഒരുമിക്കുന്ന ചിത്രം അപ്നാ ടൈം ആയേഗായെന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
ഗലി ബോയെന്നാണ് ചിത്രത്തിന്റെ പേര്. തെരുവിൽ നിന്ന് പ്രതിസന്ധികളെയും , വിഷമതകളയെും അതിജീവിച്ച് പടിപടിയായി ഉയർന്ന് വരുന്ന ഒരു സ്ട്രീറ്റ് റാപ്പറിന്റെ കഥയാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
സിന്ദഗി നാ മിലേഗി ദൊബാരാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സോയ അക്തറാണ് ഗലിബോയിയും സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ മീശയില്ലാത്ത , പയ്യൻസ് ലുക്കിലാണ് ബോളിവുഡ് സൂപ്പർ ഹീറോ രൺവീർ എത്തുന്നത്. നായികയായെത്തുന്നത് ആലിയ ഭട്ടാണ്.
നമ്മുടെ സമയവും എത്തുമെന്ന ടാഗ് ലൈനോടെ അപ്നാ ടൈം ആയേഗായെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.
രണ്ടേമുക്കാൽ മിനിട്ടുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. രൺവീറിനും ആലിയക്കും പുറമേ കൽക്കി കൊച്ച്ലിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയ്ക്ക് ചിത്രം തിയേറ്ററുകളിലേക്കെത്തും.