അപര്‍ണ ബാലമുരളി യാത്ര തുടരുന്നു എന്ന സിനിമയില്‍ ബാലതാരമായി സിനിമയിലേക്കെത്തിയതാണ്. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഇരുവരും ഒന്നിച്ചിരുന്നുവെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. അപര്‍ണ്ണയുടെ ജിംസി എന്ന കഥാപാത്രം ഏറെ സ്വീകരിക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലെ ടീമംഗങ്ങളെല്ലാം പിന്നീട് ഒന്നിച്ചെത്തിയെങ്കിലും അപര്‍ണ ടീമിലുണ്ടായിരുന്നില്ല.
തങ്കം എന്ന അടുത്ത സിനിമയില്‍ അപര്‍ണ , ഫഹദ് ഫാസിലിനൊപ്പമെത്തുന്നു. ദേശീയ പുരസ്കാര ജേതാവ് ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കുന്ന സിനിമ തീരം ഫെയിം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്നു. ദിലീഷ് പോത്തന്, ജോജു ജോര്‍ജ്ജ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്യാം പുഷ്കരന്, ദിലീഷ് പോത്തന്, ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ് ബാനറുകളില്‍. കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ഇവരുടെ മുന്‍സിനിമ.
തങ്കം ഒരു ക്രൈം ഡ്രാമയായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ആദ്യമായാണ് ശ്യാം പുഷ്കരന് ഇത്തരമൊരു ചിത്രം ചെയ്യുന്നത്. തീവണ്ടി ഫെയിം ഗൗതം ശങ്കര്‍ ഡിഒപി, കിരണ്‍ ദാസ് എഡിറ്റര്‍ ബിജിബാല്‍ സംഗീതം.