സംവിധായകന് റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ പ്രതി പൂവന്‍കോഴി ചിത്രീകരണം തുടങ്ങി. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന ചിത്രം അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. അനുശ്രീയാണ് പുതിയതായി ടീമിലേക്കെത്തിയിരിക്കുന്നത്. മഞ്ജുവിനൊപ്പം തന്നെ പ്രധാന റോളിലാണ് അനുശ്രീ എത്തുന്നത്. ടെക്സ്റ്റൈല്‍ ഷോപ്പില്‍ സെയില്ഗേള്സാണ് ഇരുവരും.
ഉണ്ണി ആറിന്റെ ശരിക്കുമുള്ള കഥ പ്രതി പൂവന്‍കോഴി ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വേറിട്ട കാഴ്ചയിലൂടെ കാണുകയാണ് നോവല്‍ ചെയ്യുന്നത്. റോഷന് ആന്‍ഡ്രൂസ് സിനിമാറ്റിക് എപ്രോച്ച് എങ്ങനെയാവും നോവലിന് നല്‍കുകയെന്ന് കാത്തിരുന്ന് കാണാം. ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍, മറിമായം ശ്രീകുമാര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
ജി ബാലമുരുകന് സിനിമാറ്റോഗ്രാഫറും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കുന്നു. ഗോകുലം ഗോപാലന് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കോട്ടയത്തും ചുറ്റുവട്ടത്തുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.