Categories
Film News

തൃശ്ശൂര്‍പൂരത്തില്‍ സ്വാതി റെഡ്ഡിക്ക് പകരം അനുസിതാരയെത്തും

ജയസൂര്യ ചിത്രം തൃശ്ശൂര്‍പൂരം ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്. സംഗീതസംവിധായകന്‍ രതീഷ് വേഗ തിരക്കഥാരംഗത്തേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ആക്ഷന്‍ ചിത്രമായിരിക്കും തൃശ്ശൂര്‍പൂരം.

അണിയറക്കാര്‍ മുമ്പ് സ്വാതി റെഡ്ഡിയെയാണ് ചിത്രത്തിലെ നായികയാക്കിയിരുന്നത്. ജയസൂര്യയുടെ ഭാര്യവേഷത്തിലാണ് താരമെത്തുകയെന്നായിരുന്നു. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം താരം ഇപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. അവര്‍ക്ക് പകരം അനുസിതാര സിനിമയില്‍ നായികയായെത്തും.

ഫുക്രി, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ മുമ്പ് അനുസിതാര ജയസൂര്യയ്‌ക്കൊപ്പമെത്തിയിട്ടുണ്ട്.
യഥാര്‍ത്ഥ തൃശ്ശൂര്‍പൂരത്തിന്റെ അതേ രീതിയിലാണ് സിനിമയും സ്ട്രക്ചര്‍ ചെയ്‌തെടുത്തിരിക്കുന്നത്. പുല്ലുഗിരി എന്ന മാസ് കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. സെന്തില്‍ കൃഷ്ണ, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം വില്ലന്‍ വേഷത്തിലെത്തുന്നു. സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത് രവി, എന്നിവരും ചിത്രത്തിലെത്തുന്നു.