Categories
Film News

അനുഷ്‌കയും ഏആര്‍ റഹ്മാനും പുതിയ പ്രൊജക്ടിനു വേണ്ടി ഒന്നിക്കുന്നു

നിരവധി ചിത്രങ്ങളില്‍ സിനിമാറ്റോഗ്രാഫറായിരുന്ന സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ്-ഏആര്‍ മുരുഗദോസ് ടീമിന്റെ തുപ്പാക്കി, മണിരത്‌നം ചിത്രം ചെക്കചിവന്തവാനം എന്നിവയുടെ സിനിമാറ്റോഗ്രാഫി സന്തോഷ് ശിവന്റേതായിരുന്നു. സ്വാമി അയ്യപ്പന്റെ കഥ പറയുന്ന മിത്തോളജി വിഷയമാണ് സിനിമയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത. അദ്ദേഹം പറഞ്ഞ, സിനിമ ഒരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടായിരിക്കുമെന്നാണ്. തമിഴ്, തെലുഗ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. സ്വാമി അയ്യപ്പന്റെ കഥയുടെ വേറൊരു വശമായിരിക്കും സിനിമ എടുക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രൊജക്ടില്‍ ബാഹുബലി നായിക അനുഷ്‌കയും സംഗീത സംവിധായകന്‍ ഏആര്‍ റഹ്മാനും ഉണ്ടായിരിക്കും. സിനിമയുടെ മറ്റു കാര്യങ്ങള്‍ ഇനിയും ഫൈനലൈസ് ചെയ്തിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യമോ ചിത്രീകരണം ആരംഭിക്കും.സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

ഗോകുലം ഗോപാലന്‍ അവസാനം നിര്‍മ്മിച്ചത് കായംകുളം കൊച്ചുണ്ണിയാണ്.ആഗസ്റ്റ് സിനിമാസ് പൃഥ്വിരാജിനെ നായകനാക്കി അയ്യപ്പ എന്ന സിനിമ ഒരുക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ ആണ് അയ്യപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്.

സന്തോഷ് ശിവന്‍ ഇപ്പോള്‍ മലയാളത്തില്‍ ജാക്ക് ആന്റ് ജില്‍ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാനവേഷം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്. 2019 പകുതിയോടെ സിനിമ തിയേറ്ററുകളിലേക്കെത്തും.