ഇന്ദ്രജിത് സുകുമാരന്‍, അനു സിതാര എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് അനുരാധ ക്രൈം നമ്പര്‍ 59/ 2019. സിനിമയുടെ ഫസ്്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. ടൈറ്റിലും പോസ്റ്റരും നല്കുന്ന സൂചനകളനുസരിച്ച് ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും.
ഷാന്‍ തുളസീധരന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ജോസ് തോമസ് പോളാക്കല് ആണ്. വിഷ്ണു ഉണ്ണിക്കൃഷ്ണന്, ഹരിശ്രീ അശോകന്, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്, ജൂഡ് ആന്റണി, അജയ് വാസുദേവ്, മനോഹരി ജോയ്, ശ്രീജിത് രവി, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ എന്നിവരും സഹതാരങ്ങളായെത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി പൊറിഞ്ചു മറിയം ജോസ് ഫെയിം സിനിമാറ്റോഗ്രാഫറാകുന്നു. സംഗീതം ടോണി ജോസഫ്, ശ്യാം ശശിധരന് എഡിറ്റിംഗ്.
ആഞ്ജലീന ആന്റണി, ഷെരീഫ് എംപി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഗാര്ഡിയന് ഏഞ്ചല്‍സ്, ഗോള്‍ഡന്‍ എസ് പിക്ചേഴ്സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.