Categories
Film News

ദുല്‍ഖറിന്റെ നിര്‍മ്മാണസംരംഭത്തില്‍ അനുപമ സഹസംവിധായകനാകുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ സിനിമ ചിത്രീകരണം നടക്കുകയാണ്. ക്യാമറയ്ക്ക് പിറകില്‍ ഒരുപിടി പുതുമുഖങ്ങളാണുള്ളത്. പുതുമുഖം ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജേക്കബ് ഗ്രിഗറി നായകനാകുന്നു. സിനിമയില്‍ മൂന്നു നായികമാരാണുള്ളത്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര എന്നിവര്‍.

അനുപമ പ്രേമം ഫെയിം, തെലുഗില്‍ വലിയ താരമായിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. കഴിഞ്ഞ തവണ മലയാളത്തിലെത്തിയതും ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലായിരുന്നു. തിരിച്ചുവരവ് ചിത്രത്തില്‍ നായികയായി ക്യാമറയ്ക്ക് മുമ്പിലെത്തുന്നതിനു പുറമെ താരം ക്യാമറയ്ക്ക് പിറകിലും പ്രവര്‍ത്തിക്കുന്നു. സഹസംവിധായകയുടെ റോളില്‍.

കഴിഞ്ഞ ദിവസം അനുപമ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകന്‍ ഷംസു സായ്ബയെ അസിസ്റ്റ് ചെയ്യുന്നുവെന്ന് അവര്‍ എഴുതി.

എറണാകുളത്ത് സിനിമയുടെ ചിത്രീകരണം തുടരുകയാണ്. സജാദ് കാക്കു സിനിമാറ്റോഗ്രാഫിയും ശ്രീഹരി കെ നായര്‍ സംഗീതവും ഒരുക്കുന്നു. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ് ടൈറ്റില്‍ ലോഞ്ചിംഗ് ചടങ്ങില്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.