Categories
Film News

സൂപ്പര്‍ഹിറ്റ മലയാളസിനിമ ഹെലന്‍ തെലുഗ് റീമേക്കില്‍ അനുപമ പരമേശ്വരന്‍

മലയാളത്തിലെ വിജയചിത്രങ്ങള്‍ മറ്റുഭാഷകളില്‍ റീമേക്ക് ചെയ്യുകയെന്ന ട്രന്‍ഡ് തുടരുകയാണ്. അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ ആണ് ഇക്കൂട്ടത്തിലെ പുതിയ സിനിമ. റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ നായികയായെത്തുന്നു. പുതിയ വാര്‍ത്തകള്‍ തെലുഗില്‍ അനുപമ പരമേശ്വരന്‍ നായികയാവുന്നു എന്നാണ്. പ്രസാദ് വി പൊട്‌ലുരി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനുമാന്‍ ചൗധരി ആണ്. കൊറോണ ക്രൈസിസിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയപ്പോള്‍ പ്രശസ്ത താരം ലാല്‍ നായികയുടെ അച്ഛന്‍ വേഷം ചെയ്തു. നിരൂപകരും സാധാരണ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമയാണിത്. സര്‍വൈവല്‍ ത്രില്ലര്‍ സിനിമയായതുകൊണ്ട് തന്നെ ഭാഷയക്കപ്പുറത്തുനിന്നുമുള്ള പ്രേക്ഷകരെയും സിനിമയ്ക്ക് ലഭിച്ചു.

തമിഴ് വെര്‍ഷനില്‍ , അരുണ്‍ പാണ്ഡ്യന്‍ അച്ഛന്‍ വേഷം ചെയ്യുന്നു. ഗോകുല്‍ സംവിധാനം ചെയ്യുന്നു.