ഇന്ദ്രജിത് സുകുമാരന്‍ പാപം ചെയ്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രവുമായി എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശംഭു പുരുഷോത്തമന്, വെടിവഴിപാട് ഫെയിം ആണ് സിനിമ ഒരുക്കുന്നത്. സഞ്ജു ഉണ്ണിത്താന്, സ്പയര്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അനു മോള്, സൃന്ദ എന്നിവര്‍ സിനിമയില്‍ നായികമാരാകുന്നു.
ഇന്ദ്രജിതും അനുമോളുമായിരുന്നു സംവിധായകന്റെ വെടിവഴിപാട് എന്ന സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായിരുന്നത്. അദ്ദേഹത്തിന്റെ ആദ്യസിനിമ പോലെ ഇതും സോഷ്യല്‍ സറ്റയര്‍ ആയിരിക്കും. ഇന്ദ്രജിത്തിനും രണ്ട് നായികമാര്ക്കുമൊപ്പം അലന്‍സിയര്‍ ലെയും പ്രധാനവേഷത്തിലെത്തുന്നു. ഈ മാസം അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
ഇന്ദ്രജിതിന് വളരെ പ്രതീക്ഷയുള്ള വര്‍ഷമാണിത്. മള്‍ട്ടിസ്റ്റാറര്‍ ആയിട്ടുള്ള രണ്ട് വലിയ പ്രൊജക്ടുകളുടെ ഭാഗമാണ്. ആഷിഖ് അബുവിന്റെ വൈറസ്, രാജീവ് രവിയുടെ തുറമുഖം. പുതുമുഖം കിരണ്‍ പ്രഭാകരന്റെ താക്കോല്‍, ലൂസിഫര്‍ എഡിറ്റര്‍ സാംജിത് മുഹമ്മദിന്റെ ആദ്യസംവിധാനസംരംഭം തലനാരിഴ എന്നിവയുമുണ്ട്.