Categories
Film News trailer

ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു

ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു. മോഹൻലാലാണ് ട്രയിലർ റിലീസ് ചെയ്തത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യും.

ആഷിഖ് അബു ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരെത്തുന്നു. ഉണ്ണി ആറിന്‍റെ തിരക്കഥ. ഷൈജു ഖാലിദ് ക്യാമറ, സൈജു സുരേന്ദ്രൻ എഡിറ്റിംഗ്. സംഗീതം ബിജിബാൽ എന്നിവരാണ്.

വേണുവിന്‍റെ ഭാഗം പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. വേണു തിരക്കഥയും ക്യാമറയും ഒരുക്കുന്നു. എഡിറ്റിംഗ് ബീന പോൾ.

ജയ് കെ ഒരുക്കുന്ന സെഗ്മെന്‍റിൽ സംയുക്ത മേനോൻ, ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സന്തോഷ് എച്ചിക്കാനത്തിന്‍റേതാണ് തിരക്കഥ. അമ്പതുകളിലെ കഥയാണ് പറയുന്നത്. തൊട്ടപ്പൻ ഫെയിം സുരേഷ് രാജൻ സിനിമാറ്റോഗ്രഫിയും എഡിറ്റിംഗ് ഭവൻ ശ്രീകുമാറും.