Categories
Film News

ആണും പെണ്ണും പുതിയ പോസ്റ്ററുകൾ കാണാം

ആഷിഖ് അബു, വേണു, ജയ് കെ എന്നിവരൊരുക്കുന്ന ആന്തോളജി സിനിമയാണ് ആണും പെണ്ണും. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുകയാണ്. സിനിമയുടെ ചില പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. വേണു ഒരുക്കുന്ന സിനിമ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു ക്യാമറയും തിരക്കഥയും ഒരുക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് ഭാര്യ ബീന പോൾ ആണ്.

ആഷിഖ് അബു സിനിമയിൽ റോഷന്‌ മാത്യു ,ദർശന രാജേന്ദ്രൻ എന്നിവരെത്തുന്നു.ഉണ്ണി ആറിന്‍റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ക്യാമറയും സൈജു സുരേന്ദ്രൻ എഡിറ്റിംഗു ചെയ്യുന്നു. ബിജിബാൽ സംഗീതമൊരുക്കുന്നു.

എസ്ര ഫെയിം ജയ് കെ ഒരുക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം 50കളിലെ കഥയാണ് പറയുന്നത്. സിനിമയുടെ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് തൊട്ടപ്പൻ ഫെയിം സുരേഷ് രാജൻ, എഡിറ്റിംഗ് ഭവൻ ശ്രീകുമാർ എന്നിവരാണ്.