Categories
Film News

ആണും പെണ്ണും റിലീസിനൊരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി ‌‌

ആണും പെണ്ണും മൂന്ന് സിനിമകൾ ചേർന്ന ആന്തോളജി സിനിമയാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രണയവും പ്രതികാരവും മറ്റും വിഷയമാക്കി സിനിമകൾ ഒരുക്കിയിരിക്കുന്നു. അണിയറക്കാർ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ.

സിനിമയിലെ വേണു ഒരുക്കുന്ന ഭാഗം സാഹിത്യഅക്കാഡമി പുരസ്കാരം നേടിയ ഉറൂബിന്‍റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേണു തിരക്കഥയും ക്യാമറയും ഒരുക്കുന്നു. എഡിറ്റിംഗ് ഇദ്ദേഹത്തിന്‍റെ ഭാര്യ ബീന പോൾ നിർവഹിക്കുന്നു.

എസ്ര ഫെിം ജയ് കെ ഒരുക്കുന്ന സംയുക്ത മേനോൻ, ജോജു ജോർജ്ജ്, ഇന്ദ്രജിത് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയാണ്. തിരക്കഥ സന്തോഷ് എച്ചിക്കാനം, 50കളിലെ കഥ പറയുന്നു. സിനിമാറ്റോഗ്രഫി ഒരുക്കുന്നത് തൊട്ടപ്പൻ ഫെയിം സുരേഷ് രാജൻ , എഡിറ്റിംഗ് ഭവൻ ശ്രീകുമാർ.

ആഷിഖ് അബു സെഗ്മെന്റിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടി വേണു എന്നിവരെത്തുന്നു. ഉണ്ണി ആർ തിരക്കഥയും ഷൈജു ഖാലിദദ് ക്യാമറയും , സൈജു സുരേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബിജിബാലിന്‍റേതാണ് സംഗീതം.