Categories
Film News

സണ്ണി വെയ്‌നും ഗൗരി കൃഷ്ണയും അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം പൂര്‍ത്തിയാക്കി

അനുഗ്രഹീതന്‍ ആന്റണി ടീം ചിത്രീകരണം പൂര്‍ത്തിയാക്കി. സണ്ണി വെയ്ന്‍, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ ഫെബ്രുവരി ആദ്യവാരം ചിത്രീകരണം തുടങ്ങിയിരുന്നു. അനുഗ്രഹീതന്‍ ആന്റണി 96ഫെയിം ഗൗരിയുടെ നായികാവേഷത്തിലുള്ള ആദ്യ മലയാളചിത്രമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും താരം മാര്‍ഗ്ഗംകളി എന്ന സിനിമയില്‍ എത്തിയിരുന്നു.

സണ്ണിവെയന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ കാര്യം അറിയിച്ചത്.

നവാഗതനായ പ്രിന്‍സ് ജോയ് ഒരുക്കുന്ന മലയാളസിനിമയാണ് അനുഗ്രഹീതന്‍ ആന്റണി. തുഷാര്‍ എസ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ നവീന്‍ ടി മണിലാലിന്റേതാണ്. സെല്‍വകുമാര്‍ എസ് ആണ് സിനിമാറ്റോഗ്രാഫര്‍. അര്‍ജ്ജുന്‍ ബെന്‍ എഡിറ്റിംഗും. മനു മഞ്ജിതിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം ഒരുക്കിയിരിക്കുന്നു.