സണ്ണി വെയ്ൻ നായകനായെത്തുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ 1ന് റിലീസ് ചെയ്യുകയാണ്. റിലീസിന് മുമ്പോടിയായി അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ട്രയിലര്‍ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ഒരു തമാശ നിറഞ്ഞ റൊമാന്റിക് കോമഡി ആയിരിക്കുമെന്നാണ്. സണ്ണിയും 96 ഫെയിം ഗൗരി കിഷനും താരജോഡികളാകുന്നു. സിനിമയിൽ രണ്ട് ഗോൾഡൻ റിട്രീവ് നായകളും പ്രധാന കഥാപാത്രങ്ങളാകുന്നു.
അനുഗ്രഹീതൻ ആന്റണി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. തിരക്കഥ നവീൻ ടി മണിലാലിന്റേതാണ്. ജിഷ്ണു ആർ നായർ, അശ്വിൻ പ്രകാശ് എന്നിവരുടേതാണ് കഥ. സിനിമയിൽ സിദ്ദീഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരുമെത്തുന്നു.
അണിയറയില്‍ സെൽവകുമാർ സിനിമാറ്റോഗ്രഫി, അർജ്ജുൻ ബെൻ എഡിറ്റിംഗ്, സംഗീതം അരുൺ മുരളീധരൻ. എം ഷിജിത് ലക്ഷ്യ എന്റർടെയ്ൻമെന്റ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.