Categories
Film News

കാമിനി : അനുഗ്രഹീതന്‍ ആന്റണി പുതിയ ഗാനം റിലീസ് ചെയ്തു

സണ്ണി വെയ്ന്‍ പുതിയ സിനിമ അനുഗ്രഹീതന്‍ ആന്റണി ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കാമിനി എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണിത്. നായകനും നായികയും ആണ് ഗാനരംഗത്ത്. സണ്ണി വെയ്ന്‍, 96 ഫെയിം ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കെഎസ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനം അരുണ്‍ മുരളീധരന്‍ കമ്പോസ് ചെയ്തിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

അനുഗ്രഹീതന്‍ ആന്റണി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്തിരിക്കുന്നു. നവീന്‍ ടി മണിലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടേതാണ് കഥ. സിദ്ദീഖ്, ഇന്ദ്രന്‍സ് ,ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ സെല്‍വകുമാര്‍ സിനിമാറ്റോഗ്രാഫര്‍, അര്‍ജജുന്‍ ബെന്‍ എഡിറ്റര്‍, സംഗീതം അരുണ്‍ മുരളീധരന്‍. എം ഷിജിത് ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.