മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കം ചിത്രീകരണം തുടരുകയാണ്. കണ്ണൂരിലെ കണ്ണവം കാടുകളിലാണ് ചിത്രീകരണം. സജീവ് പിള്ളയ്ക്ക് പകരം എം പത്മകുമാര്‍ സംവിധായകനായെത്തുകയായിരുന്നു. പല പ്രശ്നങ്ങള്‍ക്കും ശേഷമാണ് അണിയറക്കാര്‍ താരങ്ങളേയും മറ്റും പൂര്‍ണ്ണമായി പ്രഖ്യാപിച്ചത്. ധ്രുവിന് പകരം ഉണ്ണി മുകുന്ദന് ചിത്രത്തിന്റെ ഭാഗമായി. ഉണ്ണിമുകുന്ദന്, കനിഹ, അനു സിതാര എന്നിവര്‍ ചിത്രത്തിലേക്ക് പുതിയതായി എത്തിയവരാണ്.
റിപ്പോര്‍ട്ടുകളനുസരിച്ച് അനുസിതാര ഉണ്ണി മുകുന്ദന്റോ ജോഡിയായി ചിത്രത്തിലെത്തും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ റോള്‍ താരത്തിനെ തേടിയെത്തിയെങ്കിലും തിരക്കുകള്‍ കാരണം ഉറപ്പിച്ചിരുന്നില്ല. ഇപ്പോള്‍ ആ അവസരം വീണ്ടും വന്നെത്തുകയായിരുന്നു. ഇത്തരത്തില്‍ പ്രധാനപ്പെട്ട വേഷം ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് താരം. ഇതിനോടകം തന്നെ താരം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു.
സിനിമയില്‍ മമ്മൂട്ടി നായകനായ ചാവേറായാണ് എത്തുന്നത്. സാമൂതിരി രാജാക്കന്മാരുടെ പടനായകന്. ഉണ്ണിയും പടയാളിയായാണ് സിനിമയിലെത്തുന്നത്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ചിത്രീകരണം ഏറ്റവും വേഗം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.