‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ സംവിധായകന് വ്യാസന് കെ പിയുടെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത നടന് സിദ്ദീഖ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അനു സിതാരയും നദിയ മൊയ്തുവും പ്രധാനതാരങ്ങളായി ചിത്രത്തിലെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. റിപ്പോര്‍ട്ടനുസരിച്ച് ഇരുവര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍.
റിപ്പോര്‍ട്ടുകളനുസരിച്ച് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്ഥാനമാക്കിയുള്ളതാണ് ചിത്രം, നാല് പ്രധാനതാരങ്ങള്‍ അഭിനയപ്രാധാന്യമുള്ള സിനിമയുമാണിത്. ദിലീപ്, സിദ്ദീഖ്,നദിയ മൊയ്തു എന്നിവരുമായി മുഖസാമ്യമുള്ള ബാലതാരങ്ങളേയും ടീനേജ് പ്രായക്കാര്ക്കുമായി കാസ്റ്റിംഗ് കോള്‍ റിലീസ് ചെയ്തിരുന്നു അണിയറക്കാര്‍. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ദിലീപും അനു സിതാരയും ദമ്പതികളായാണെത്തുന്നത്.
അടുത്ത മാസത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. പേര്, മറ്റു താരങ്ങള്‍, ടെക്നിക്കല്‍ ടീം എന്നിവയെല്ലാം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ദിലീപ് ,ബി ഉണ്ണിക്കൃഷ്ണന് ചിത്രം കോടതി സമക്ഷം ബാലന് വക്കീല്‍ റിലീസിംഗിനായി കാത്തിരിക്കുകയാണ്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.