Categories
Film News

ശിവകാര്‍ത്തികേയനൊപ്പം അനു ഇമ്മാനുവലും ഐശ്വര്യ രാജേഷും

ശിവകാര്‍ത്തികേയന്‍ സംവിധായകന്‍ പാണ്ഡിരാജിനൊപ്പം പുതിയ സിനിമ ചെയ്യുന്നു. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയായി അനു ഇമ്മാനുവല്‍ എത്തും. ഐശ്വര്യ രാജേഷ് കാനാ എന്ന സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം എത്തിയ താരം അടുത്ത സിനിമയില്‍ താരത്തിന്റെ സഹോദരിയായെത്തും. സൂരി, യോഗി ബാബു, നടരാജന്‍ അക്ക നാട്ടി, ആര്‍ കെ സുരേഷ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ശിവകാര്‍ത്തികേയനെ സിനിമയില്‍ അവതരിപ്പിച്ചത് സംവിധായകന്‍ പാണ്ഡിരാജ് ആണ്. 2012ല്‍ ഇറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ. പിന്നീട് കേടി ബില്ല കില്ലാടി രംഗ എന്ന സിനിമയിലും ഇരുവരും ഒന്നിച്ചു. പാണ്ഡിരാജ് പസംഗ, കഥകളി, കടൈക്കുട്ടി സിംഗം, തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ്. പസംഗ, അദ്ദേഹത്തിന്റെ ആദ്യസിനിമ നിരവധി ദേശീയപുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ശിവകാര്‍ത്തികേയനൊപ്പം വീണ്ടും എത്തുന്നുവെന്നത് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന വാര്‍ത്തയാണ്. ഡി ഇമ്മാന്‍ സംഗീതം ചെയ്യുന്ന സിനിമയില്‍ സിനിമാറ്റോഗ്രാഫി നീരവ് ഷായാണ്. ശിവകാര്‍ത്തികേയന്‍ തന്റെ നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമ ചിത്രീകരണം തുടങ്ങും. ഹീറോ എന്ന പി എസ് മിത്രന്‍ സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. വിഘ്‌നേശ് ശിവനൊപ്പം മറ്റൊരു ചിത്രവും ലിസ്റ്റിലുണ്ട്.