ആന്റണി വര്‍ഗ്ഗീസ് മലയാളത്തില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. ദളപതി 64ലൂടെ താരം തമിഴിലേക്കുമെത്തുകയാണ്. പ്രൊജക്ടുകളുടെ ലിസ്റ്റിലേക്ക പുതിയതായി ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്.നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ഒരു ക്യാമ്പസ് സിനിമ. ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കികൊണ്ട് അനില്‍ നാരായണന് തിരക്കഥ ഒരുക്കുന്നു. തോമസ് പണിക്കണ് ഒപ്പസ് പെന്റ ചിത്രം നിര്‍മ്മിക്കുന്നു.ആന്റണിയുടെ അവസാന റിലീസ് ജല്ലിക്കെട്ട് ഈ ബാനറിന്റേതായിരുന്നു.
സംവിധായകന് നഹാസ് ഹിദായത്ത് ബേസില്‍ ജോസഫിന്റെ മുന്‍ അസോസിയേറ്റ് ആണ്. ഗോദ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ ബേസിലിനെ അസിസ്റ്റ് ചെയ്തിരുന്നു. നിഹാസ് ചിത്രം ആന്റണിയ്ക്ക് ഒരു പുതിയ മേക്കോവര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു പുതുമുഖമായിരിക്കും ആന്റണിയുടെ ജോഡിയായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
അണിയറയില്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് പതിനെട്ടാം പടി, ഫൈനല്‍സ് ഫെയിം സൂദീപ് ഇളമന്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, കൊസ്റ്റ്യൂംസ് സമീറ സനീഷ്, ജേക്കസ് ബിജോയ് പശ്ചാത്തലസംഗീതമൊരുക്കുന്നു. ഫെബ്രുവരി 2020ന് ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.