ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫാലിമി എന്നാണ് ചിത്രത്തിന്റെ പേര്, നിതീഷ് സഹദേവ് എഴുതി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ. അദ്ദേഹത്തിന്റെ സുഹൃത്തായ അരവിന്ദ് കുറുപ്പിനൊപ്പമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന് നിതീഷ് സഹദേവ് ജൂഡിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു. ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്,
എന്റെ സ്വപ്നത്തിന്റെ ഫസ്റ്റ്ലുക്ക പോസ്റ്റര്‍, ഫാലിമി ഇപ്പോള്‍ നിരവധി പേരുടെ സ്വപ്നമായിരിക്കുന്നു…
എനിക്ക് വേണ്ടി എന്നോടൊപ്പം നിന്നു, എന്നെ നയിച്ച, പിന്തുണച്ച എല്ലാവര്ക്കും നന്ദി…
ഫാലിമി, അണിയറക്കാര്‍ പറയുന്നതനുസരിച്ച് ഒരു ഫാമിലി എന്റര്ടെയ്നര് ആണ്. നായകന് ആന്റണി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കുമിത്. സിനിമയുടെ ടെക്നിക്കല്‍ വിഭാഗത്തിലും ചില പുതുമുഖങ്ങളാണ്. അശ്വിന് നന്ദകുമാര്‍ ക്യാമറ, സംഗീതം അങ്കിത് മേനോന്, ആനന്ദ് മേനോന് എഡിറ്റര്‍.