Categories
Film News

ആന്റണിയുടെ പുതിയ സിനിമ ആരവം തുടക്കമായി

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ആരവം തുടക്കമായി. നവാഗതനായ നഹാസ് ഹിദായത്ത് ഒരുക്കുന്ന സിനിമയാണിത്. അനില്‍ നാരായണന്‍ തിരക്കഥ ഒരുക്കുന്നു. ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒരു ക്യാമ്പസ് ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ തോമസ് പണിക്കര്‍ ഒപ്പസ് പെന്റാ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണിയുടെ അവസാന റിലീസ് ചിത്രം ജല്ലിക്കെട്ട് നിര്‍മ്മിച്ചതും ഇതേ ബാനറായിരുന്നു.

ബേസില്‍ ജോസഫിന്റെ മുന്‍ അസോസിയേറ്റായിരുന്നു സംവിധായകന്‍ നഹാസ്. ഗോദ എന്ന സൂപ്പര്‍ഹീറ്റ് സിനിമയില്‍ ബേസിലിനെ അസോസിയേറ്റ് ചെയ്തിട്ടുണ്ട്. ആരവം ആന്റണിയുടെ വ്യത്യസ്ത കഥാപാത്രമായിരിക്കും.

ആന്‍ ശീതള്‍ ഇഷ്ഖ്, എസ്ര ഫെയിം നായികയാകുന്നു. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

അണിയറയില്‍ സിനിമാറ്റോഗ്രാഫി ഒരുക്കുന്നത് പ്രകാശ് വെലായുധന്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവര്‍ക്കൊപ്പം സംഗീതമൊരുക്കികൊണ്ട് ജേക്ക്‌സ് ബിജോയുമെത്തുന്നു.