Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ ദേവ് ഫക്കീര്‍ ആക്ഷന്‍ മിസ്റ്ററി ത്രില്ലര്‍

ആന്റണി വര്‍ഗ്ഗീസ് തന്റെ പുതിയ സിനിമ ദേവ് ഫക്കീര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ദ ഗ്രേറ്റ് ഫാദര്‍ ഫെയിം ഹനീഫ് അദേനിയാണ്. ദേവ് ഫക്കീര്‍ ഒരു മിസ്റ്ററി ത്രില്ലര്‍ ആയാണ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റണി വര്‍ഗ്ഗീസ്, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ മുന്‍സിനിമകളില്‍ റിയലിസ്റ്റിക് സ്റ്റണ്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ദേവ് ഫക്കീറില്‍ താരം സ്റ്റൈലിഷ് രൂപത്തിലായിരിക്കുമെത്തുകയെന്നാണ് അറിയുന്നത്. ഹനീഫ് അദേനിയുടെ മുന്‍ അസോസിയേറ്റ് ആയിരുന്നു സാക് ഹാരിസ്. ഇംഗ്ലണ്ടിലെ നാഷണല്‍ ഫിലിം ആന്റെ ടെലിവിഷന്‍ സ്‌കൂള്‍ ഗ്രാജ്വേറ്റ് കൂടിയാണിദ്ദേഹം.
ദേവ് ഫക്കീര്‍ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറും, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഹനീഫ് അദേനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

അതേസമയം, ആന്റണി വര്‍ഗ്ഗീസ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം എന്നീ സിനിമകളുടെ റിലീസ് കാത്തിരിക്കുകയാണ്.