സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന് ടിനു പാപ്പച്ചന് ആന്റണി വര്‍ഗ്ഗീസിനൊപ്പം തന്റെ രണ്ടാമത്തെ സിനിമയും ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വൈകലുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ പോവുകയാണിപ്പോള്‍. അജഗജാന്തരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെമ്പന്‍ വിനോദ് ജോസ്, അര്ജ്ജുന് അശോകന് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പായി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണറിയുന്നത്.
ആന്റണി വര്‍ഗ്ഗീസ് ഇപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് സിനിമ സംവിധാനം ചെയ്യുന്നു. കൂടാതെ ആന്റണി ഉറുമ്പുകള്‍ ഉറങ്ങാറില്ല സംവിധായകന് ജിജു അശോകന്, നിതീഷ് സഹദേവ് എന്നിവരുടെ ചിത്രങ്ങളിലുമെത്തും. ഇത് കൂടാതെ താരം ദളപതി 64ലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിക്കുന്നു. വിജയ്, വിജയ് സേതുപതി, ആന്‍ഡ്രിയ ജെര്‍മി, ശന്തനു, ഗൗരി കിഷന്,മാളവിക മോഹന്‍ എന്നിവരും സിനിമയിലുണ്ട്. ഡിസംബര്‍ 10ന് ആന്റണി തന്റെ ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.