ആന്റണി വര്‍ഗ്ഗീസ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താരം ഇപ്പോള്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നടന് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നിതീഷ് സഹദേവ്, ജൂഡ് ആന്റണി ജോസഫിന്റെ മുന്‍ അസോസിയേറ്റ്, ആദ്യമായി സ്വതന്ത്രസംവിധായകനാവുകയാണ് സിനിമയിലൂടെ.
ജൂഡ് നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് ഈ സിനിമയിലൂടെ. അദ്ദേഹത്തിന്റെ സുഹൃത്ത് അരവിന്ദ് കുറുപ്പുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രവീണ്‍ എം കുമാര്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രീകരണം തുടങ്ങും മുമ്പായി മറ്റുതാരങ്ങളെയും അണിയറക്കാരേയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ആന്റണി വര്‍ഗ്ഗീസ് അവസാനം കണ്ടത് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്ത സിനിമയിലായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരിയ്ക്കൊപ്പം ചെയ്യുന്ന ജെല്ലിക്കെട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണഅ പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന് ടിനു പാപ്പച്ചനൊപ്പം പുതിയ സിനിമയും, ഫുട്ബോള്‍ അടിസ്ഥാനമാക്കിയുള്ള പുതുമുഖസംവിധായകന് നിഖില്‍ പ്രേംരാജ് ചിത്രവും താരത്തിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളാണ്.