Categories
Film News

വിജയ്, വിജയ് സേതുപതി ടീമിനൊപ്പം ദളപതി 64ല്‍ ആന്റണി വര്‍ഗ്ഗീസുമെത്തുന്നു

മലയാളിതാരം ആന്റണി വര്‍ഗ്ഗീസ് കോളിവുഡിലേക്കെത്തുകയാണ്. വിജയ് ചിത്രത്തിലൂടെ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ ദളപതി 64ലൂടെ. സോഷ്യല്‍മീഡിയയിലൂടെ അണിയറക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിജയ് പതിവായി ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നറുകളില്‍ നിന്നും വ്യത്യസ്തമായായിരിക്കും ദളപതി 64 ഒരുക്കുക. മാനഗരം എന്ന സിനിമയിലൂടെയാണ് സംവിധായകന്‍ ലോകേഷ് സിനിമാലോകത്തേക്കെത്തുന്നത്. കാര്‍ത്തി ചിത്രം കൈതി ആണ് പിന്നെയുള്ള ചിത്രം. ചിത്രം റിലീസ് ചെയ്യാനിരിക്കുന്നേയുള്ളൂ. പുതിയ സിനിമ ഒരു ഗാങ്‌സ്റ്റര്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതി, മാളവിക മോഹനന്‍ എന്നിവരും ചിത്രത്തിലുണ്ടാകും. വിജയ് സേതുപതി നെഗറ്റീവ് റോളിലാണ് ചിത്രത്തിലെത്തുന്നത്.

അണിയറയില്‍, സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറും, സിനിമാറ്റോഗ്രാഫി സ്ത്യന്‍ സൂര്യനും. സേവിയര്‍ ബ്രിട്ടോ സിനിമ നിര്‍മ്മിക്കുന്നു. അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അടുത്ത വര്‍ഷം സമ്മര്‍ റിലീസ് ആയി ചിത്രമെത്തും.