Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആന്റണി വര്‍ഗ്ഗീസ് ഫുട്‌ബോള്‍ ബേസ്ഡ് സിനിമയുമായെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖില്‍ പ്രേംരാജ് ആണ്. അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സിഎസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

കൊണ്ടോട്ടിയിലെ ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദിയില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐഎം വിജയന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് മലബാര്‍ ഏരിയയിലെ ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ളതാണ്. സിനിമയില്‍ ഫുട്‌ബോള്‍ കളിക്കുന്ന നിരവധി പുതുമുഖതാരങ്ങളെത്തുന്നു. ഒഡീഷനിലൂടെയാണ് താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. അണിയറയില്‍ പുതുമുഖമായ ഫൈസല്‍ സിദ്ദീഖ് ക്യാമറ, ജേക്ക്‌സ് ബിജോയ് സംഗീതം, നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ്. റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.