Categories
Film News

ആന്റണി പെരുമ്പാവൂർ ആന്റണി ബാവൂരാകുന്നു; പേരു മാറ്റത്തിന്റെ കാരണം ഇതാണ് ……

നിർമ്മാതാവായും നടനായും  നടൻ മോഹൻ ലാലിന്റെ പ്രിയ മിത്രമായും വർഷങ്ങളായി മലയാളികൾക്ക്  പരിചിതമായ മുഖമാണ് ആന്റണി പെരുമ്പാവൂരിന്റേത് .
പല സിനിമകളിലും ആന്റണി പെരുമ്പാവൂരായാണ് അഭിനയിച്ചത് . പ്രണവ് നായകനായെത്തിയ ആദിയിൽ ആന്റണി പെരുമ്പാവൂരായി തന്നെയാണ് എത്തിയത് .
ഇതുവരെ 16 സിനിമകളിലാണ് ഈ ആന്റണി വഷമിട്ടിട്ടുള്ളത്. പ്രണവിന്റെതായി പുറത്തിറങ്ങാൻ പോകുന്ന, ആരാധകർ കാത്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആന്റണി എന്ന പേരുതന്നെയാണ് ഇതത്വണയും, എന്നാൽ ഒരു ചെറിയ വ്യത്യാസം മാത്രം ആന്റണി ബാവൂരെന്നാണ് ചിത്രത്തിൽ മുഴുവൻ പേര് .
പ്രണവിനെ നായകനാക്കി അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി സർഫിംങ് അടക്കമുള്ളവയിൽ പ്രണവ്  പരിശീലനം നേടിയിരുന്നു .
സർഫിംങ് ബോർഡുമായി നിൽക്കുന്ന പ്രണവിന്റെ പോസ്റ്ററിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ആദ്യ ചിത്രമായ ആദിയിൽ പാർക്കർ സ്റ്റണ്ട് ചെയ്ത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച പ്രണവ് മാജികിനായി കാത്തിരിക്കുകയാണ് ആരാധകർ.