പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണിത്. ദുല്‍ഖര്‍ സല്മാന്,ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന്, ഉര്‍വശി എന്നിവര്‍ പ്രധാനതാരങ്ങളായെത്തുന്നു. രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കി.
അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി എന്റര്ടെയ്നര് ആണ് സിനിമ. പ്രശസ്ത താരങ്ങളായ ശോഭന, സുരേഷ് ഗോപി എന്നിവര്‍ 14വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കല്യാണി തെലുഗ്, തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ശേഷമുള്ള ആദ്യസിനിമ. പ്രധാനകഥാപാത്രമായി അഭിനയിക്കുന്നതു കൂടാതെ ദുല്‍ഖര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്. ദുല്‍ഖറിന്റെ ബാനര്‍ വെഫാറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. എംസ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു.
അണിയറയില്‍ മുകേഷ് മുരളീധരന് ഉയരെ ഫെയിം ക്യാമറ, മ്യൂസിക് ഡിപ്പാര്‍ട്മെന്റ് അല്‍ഫോണ്‍സ. അടുത്തു തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പേരും പുറത്തുവിടുമെന്നാണ് കരുതുന്നത്.