സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ഒരുക്കുന്ന സിനിമ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കി. വരനെ ആവശ്യമുണ്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, സുരേഷ് ഗോപി, ശോഭന എന്നിവരാണ് പോസ്റ്ററിലുള്ളത്.
സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും. അനൂപ് സത്യന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുടുംബചിത്രമാണിത്. വരനെ ആവശ്യമുണ്ട് പല കാരണങ്ങളാല്‍ ഒരു സ്പെഷല്‍ സിനിമയാണ്.
പ്രശസ്ത താരങ്ങളായ ശോഭന, സുരേഷ് ഗോപി എന്നിവര്‍ 14വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. ഒറ്റയ്ക്കും ഇരുവരും ഏറെനാളായി സിനിമാരംഗത്തുണ്ടായിരുന്നില്ല.
കല്യാണി പ്രിയദര്ശന്, തെലുഗ്, തമിഴ് സിനിമകളിലൂടെ അരങ്ങേറിയ താരം ആദ്യമായി ഒരു മുഴുനീള മലയാളസിനിമയിലെത്തുകയാണ്. നായകരില്‍ ഒരാളാകുന്നുവെന്നതിനുപരിയായി ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം പ്രൊഡക്ഷന്ബാനറായ വെഫാറര്‍ ഫിലിംസ് എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.