Categories
Film News teaser

അനൂപ് മേനോന്റെ പുതിയ സിനിമ പത്മ ടീസർ കാണാം

അനൂപ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അനൂപ് തന്നെ നായകവേഷത്തിലെത്തുന്ന സിനിമയിൽ ദേശീയപുരസ്കാര ജേതാവ് സുരഭി ലക്ഷ്മി മുഖ്യ കഥാപാത്രമാകുന്നു. തമാശ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ ഇരവരും ​ദമ്പതികളായെത്തുന്നു. സുരഭി നാട്ടിൻപുറത്തുകാരിയായ ഭാര്യയാണ്. തനി മലബാരി സ്ലാം​ങിലുള്ള സംഭാഷണമാണ് ടീസറിലെ ഹൈലൈറ്റ്.

അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ താരം തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ തമ്പി സിനിമാറ്റോ​ഗ്രഫിയും സിയാൻ ശ്രീകാന്ത് എഡിറ്റിം​ഗും ചെയ്യുന്നു. നിനോയ് വർ​ഗ്​ഗീസ് സം​ഗീതമൊരുക്കുന്നു.

പത്മ, അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ കിം​ഗ് ഫിഷ്, അനൂപ് മേനോനും രഞ്ജിതും പ്രധാന കഥാപാത്രങ്ങളാകുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന സിനിമയാണിത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവച്ചിരിക്കുകയാണ്. പത്മ റിലീസിനെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.