Categories
Film News

അനൂപ് മേനോന്റെ കിംഗ് ഫിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഫിഷ്. സിനിമയുടെ ഫസ്റ്റ് ലുക്ക ്‌പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അനൂപ് മേനോന്‍, സംവിധായകന് രഞ്ജിത്, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ അനൂപ് മേനോനും ദിവ്യ പിള്ളയുമാണുള്ളത്.

അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു സിനിമ, എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്യുകയാണുണ്ടായത്. റൊമാന്റ്ിക് കോമഡി ചി്ത്രമാണിത്. റോയല്‍ ഫാമിലിയിലെ അംഗങ്ങളായ ഭാസ്‌കരവര്‍മ്മയും അദ്ദേഹത്തിന്റെ അമ്മാവനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അനൂപ് മേനോന്‍ ഭാസ്‌കര വര്‍മ്മയായെത്തുമ്പോള്‍ അമ്മാവനായെത്തുന്നത് പ്രശസ്ത സംവിധായകന്‍ രഞ്ജിത് ആണ്. നീലകണ്ഠ വര്‍മ്മ എന്നാണ് പേര്. നിരഞ്ജന അനൂപ്, സംവിധായകന്‍ ലാല്‍ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, നിര്‍മ്മല്‍ പാലാഴി എന്നിവരും സിനിമയിലുണ്ട്.

അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി സിനിമാറ്റോഗ്രാഫറായി അരങ്ങേറുകയാണ് ചിത്രത്തിലൂടെ. രതീഷ് വേഗ മ്യൂസിക് ഒരുക്കുന്നു. അംജിത് എസ് കോയ ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.