Categories
Film News

അനൂപ് മേനോൻ ചിത്രം 21 gms ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

അനൂപ് മേനോൻ മുഖ്യവേഷത്തിലെത്തുന്ന പുതിയ ത്രില്ലർ സിനിമയാണ് 21gms . നവാ​ഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. അനൂപ് മേനോൻ, രഞ്ജിത്, അനു മോഹൻ, രഞ്ജി പണിക്കർ, ലിയോണ ഷിനോയ് എന്നിവർ പോസ്റ്ററിലെത്തുന്നു. പൃഥ്വിരാജ്, മോഹൻലാൽ എന്നിവർ സോഷ്യൽമീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു.

റിനീഷ് കെഎൻ സിനിമ നിർമ്മിക്കുന്നു. ജിത്തു ദാമോദർ സിനിമാറ്റോ​​ഗ്രഫിയും അപ്പു എൻ ഭട്ടതിരി എഡിറ്റിം​ഗും, ദീപക് ദേവ് സം​ഗീതവുമൊരുക്കുന്നു. ദേശീയ പുരസ്കാരജേതാവ് സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനർ.