Categories
Film News

കിംങ് ഫിഷെന്ന ചിത്രത്തിലൂടെ സംവിധായകനാകാനൊരുങ്ങി അനൂപ് മേനോൻ

സിനിമയുടെ വിവിധ മേഖലകളിൽ തന്റെതായകയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് അനൂപ് മേനോൻ. കഴിവുറ്റ അഭിനേതാവും തിരക്കഥാകൃത്തും ഗാന രചയിതാവുമാണ് അനൂപ് മേനോൻ.

ഇപ്പോഴിതാ അനൂപ് മേനോൻ സംവിധായകനാകുന്നുവെന്ന വാർത്തകൾ ശരിവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് താരം .

കിംങ് ഫിഷെന്ന ചിത്രത്തിന്റെ സംവിധായകനായാണ് താരം എത്തുന്നത്, എന്നാൽ ഇത് ആകസ്മികമായി വന്ന് ചേർന്നതാണെന്ന് അനൂപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്.

വികെ പ്രകാശാണ് ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് , എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംങുമായി തിരക്കിലായതോടെയാണ് ഈ ചിത്രത്തിനായി അനൂപ് മേനോൻ സംവിധായക കുപ്പായം അണിയുന്നത്.

ഒരു രാജാവിന്റെ തോന്നിവാസങ്ങളെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ . സിനിമയുടെ പോസ്റ്റർ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

അനൂപ് മേനോടൊപ്പം സംവിധായകൻ ര‍ഞ്ജിത് ചിത്രത്തിൽ മുഴുനീള കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത .

2008 ൽ രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥയിലൂടെ അനൂപ് മേനോന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു .