അനൂപ് മേനോന് സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് ട്രയിലര്‍ പുറത്തിറക്കി. ഭാസ്കര വര്‍മ്മ, രാജകുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ അമ്മാവനേയും ചുറ്റിപറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമ. അനൂപ് മേനോന് ഭാസ്കര വര്മ്മയായും അമ്മാവന് നീലകണ്ഠ വര്‍മ്മയായി സംവിധായകന് രഞ്ജിതുമെത്തുന്നു.
ദിവ്യ പിള്ള, നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന് ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന് കൃഷ്ണന് മേനോന്, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പി ഛായാഗ്രാഹകനായെത്തുന്നു, രതീഷ് വേഗ സംഗീതമൊരുക്കുന്നു.
അംജിത് എസ് കോയ, ടെക്സാസ് ഫിലിം ഫാക്ടറി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു, മെയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെയുളള തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്ലാന്‍ മാറ്റുകയായിരുന്നു.