Categories
Film News

അനൂപ് മേനോന്‍- പ്രിയ വാര്യര്‍ ടീമിന്റെ ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി ഒടിടി റിലീസ് ആയെത്തും

ഇന്ത്യയില്‍ ഒടിടി പ്ലാറ്റഫോമുകള്‍ വന്‍സ്വീകാര്യതയാണ് കോവിഡ് വ്യാപനം നേടികൊടുത്തിരിക്കുന്നത്. രാജ്യത്ത് തിയേറ്ററകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആളുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. സിനിമാക്കാരും പതിയെ തങ്ങളുടെ സിനിമകളെ ഒടിടിയിലൂടെ റിലീസ് ചെയ്യാനാരംഭിച്ചിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒടിടിയിലൂടെയെത്തിയ സിനിമ സൂഫിയും സുജാതയും ആണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തു. വികെ പ്രകാശ് ഒരുക്കുന്ന ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി ഒടിടി റിലീസ് പ്ലാന്‍ ചെയ്യുന്നതായാണ് പുതിയ വാര്‍ത്തകള്‍.

അനൂപ് മേനോന്‍, ഒരു അഡാര്‍ ലവ് ഫെയിം പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ തിരക്കഥ അനൂപ് മേനോന്റേതാണ്. വികെ പ്രകാശിന് വേണ്ട് മൂന്നാമത്തെ തവണയാണ് അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്നത്. ആദ്യ ചിത്രങ്ങളായ ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ വന്‍വിജയങ്ങളായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസിനൊപ്പം ഇരുവരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഒരു നാല്‍പത്തുകാരന്റെ ഇരുപത്തൊന്നുകാരിയില്‍ പ്രിയ സാറ എന്ന കഥാപാത്രമായെത്തുന്നു. അനൂപ് മേനോന്റെ കഥാപാത്രം തമ്പി. നന്ദു, പതിനെട്ടാംപടി ഫെയിം അമ്പി നൈനാസം, എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.മറ്റു വിവരങ്ങള്‍ കാത്തിരിക്കുകയാണ്.