Categories
Film News

അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിന്റെ വരാൽ, ടൈറ്റിൽ പോസ്റ്റർ

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് വരാൽ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്,ജോജു ജോർജ്ജ് എന്നിവർ ചേർന്ന് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. സിനിമയുടെ തിരക്കഥ അനൂപ് മേനോന്റേതു തന്നെയാണ്യ പൊളിറ്റിക്കൽ ഡ്രാമയാണ് സിനിമ.

ടൈം ആഡ്സ് എന്റർടെയ്ൻമെന്റ് ബാനറിൽ പി. എ സെബാസ്റ്റ്യൻ സിനിമ നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും സിനിമയിലഭിനയിക്കുന്നു. രവി ചന്ദ്രൻ ക്യാമറ ഒരുക്കുന്നു. സെപ്തംബർ ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കും. എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവടിങ്ങളിലായാണ് ചിത്രീകരണം.