Categories
Film News

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു ടീമിന്റെ ക്വിറ്റ് ഇന്ത്യ

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു സന്തോഷ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് ക്വിറ്റ് ഇന്ത്യ. രാകേഷ് ഗോപന്‍, 100ഡിഗ്രി സെല്‍ഷ്യസ് ഒരുക്കിയ സംവിധായകന്‍ ആണ് ചിത്രമൊരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, പാവാട, കൊമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്, തിരക്കഥ ഒരുക്കുന്നത്.

സംവിധായകന്‍ രാകേഷ് ഗോപന്റെ മുന്‍ സിനിമ 100ഡിഗ്രി സെല്‍ഷ്യസും മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അനന്യ, ഹരിത പറോക്കോട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ത്രില്ലര്‍ സിനിമയായിരുന്നു സംവിധായകന്റെ ആദ്യസിനിമ. എന്നാല്‍ ക്വിറ്റ് ഇന്ത്യ എന്നത് ഒരു രാഷ്ട്രീയ സിനിമയായിരിക്കും. അനൂപ് മേനോന്‍, ബൈജു എന്നിവര്‍ രാഷ്ട്രീയക്കാരായെത്തുന്ന.ു രഞ്ജിത് ബ്യൂറോക്രാറ്റായും, മുരളി ഗോപി പവര്‍ ബ്രോക്കറായുമെത്തും.

സഞ്ജിത വിഎസ് മലര്‍ സിനിമാസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.