Categories
Film News

പത്മ: അനൂപ് മേനോൻ സൈക്ക്യാർട്ടിസ്റ്റായെത്തുന്നു

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിൽ നായികയായെത്തുന്ന സുരഭി ലക്ഷ്മി ആണ്. അനൂപ് മേനോൻ സുരഭിയുടെ ഭർത്താവായാണെത്തുന്നത്. സൈക്ക്യാർട്ടിസ്റ്റാണ് താരത്തിന്റെ കഥാപാത്രം.

മേനോൻ ന്നെ തിരക്കഥ എഴുതിയിരിക്കുന്ന സിനിമ നല്ല ഒരു റിലേഷൻഷിപ്പ് ഡ്രാമയായിരിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ അണിയറക്കാർ റിലീസ് ചെയ്തിരുന്നു. തമാശ നിറഞ്ഞ ടീസറിൽ മലബാരി സ്ലാ​ങിലെ സംഭാഷണശൈലി വളരെ ശ്രദ്ധിക്ക്പെട്ടു.

അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ അനൂപ് മേനോൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ തമ്പി സിനിമാറ്റോ​ഗ്രഫി ഒരുക്കുന്ന ചിത്രത്തിൽ സം​ഗീതമൊരുക്കിയിരിക്കുന്നത് നിനോയ് വർ​ഗ്​ഗീസ് ആണ്. സിയാൻ ശ്രീകാന്ത് ആണ് എഡിറ്റിം​ഗ്.